?????????

Featured Posts

2014, ഫെബ്രുവരി 6

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്. മഴക്കാലത്ത് വളരെ മനോഹരമായ ദൃശ്യങ്ങളാണ് പ്രകൃതി ഇവിടെ ഒരുക്കുന്നത്. പക്ഷേ വേനൽക്കാലത്ത് ഇവിടെ കാര്യമായ വെള്ളമുണ്ടാകാറില്ല. മൂന്നു കിലോ മീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. ഇതോടൊപ്പം ചെറുതും വലുതും ആയ മറ്റു വെള്ളച്ചാട്ടങ്ങളും ഇതിനു സമീപമായി നിലകൊള്ളുന്നു.


എത്താനുള്ള വഴി 

Thrissur > Kuttanellur > Marathakkara > Mannuthy byepass  > Puthur  > Mannamangalam  > Marottichal  > Cheerankund Kuthu (around 6 kms from Kuttanellur).  Private buses are available from Thrissur Town to Mandamangalam.

2013, മേയ് 14

പൂക്കോട് തടാകം


കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. തടാകത്തിൽ നിറയേ നീല ഇനത്തിൽ പെട്ട ആമ്പലുകൾ കാണാം.പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന പരൽ മത്സ്യം ആണ് പൂക്കോടൻ പരൽ.

വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാൻ കിട്ടും. 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.
തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉണ്ട്. മനോഹര വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നിടമാണിവിടം.
Pookote Lake
പൂക്കോട് തടാകം

എത്താനുള്ള വഴി

കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം.
അടുത്തുള്ള പ്രധാന സ്ഥലങ്ങൾ വൈത്തിരി,കൽപ്പറ്റ, സുൽത്താൻ ബത്തേരി, മുത്തങ്ങ, ചുണ്ടേൽ എന്നിവയാണ്.