?????????

2013, ജനുവരി 1

മൂലമറ്റംമൂലമറ്റം ഒരു ഗ്രാമവും അറക്കുളം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവുമാണ്. വളരെ മനോഹര ഭൂപ്രകൃതിയാൽ അനുഗ്രഹീതമായതിനാൽ മലയാള സിനിമാ വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രമാണിവിടം. മൂന്നു വശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും അരുവികളാൽ നിറഞ്ഞതും, ഒരിക്കലും വറ്റാത്ത തൊടുപുഴയാറിന്റെ ഉത്ഭവസ്ഥാനവുമാണ്.

മൂലമറ്റത്തിന്‍റെ നാടുകാണി പവിലിയനില്‍ നിന്നുള്ള ദൃശ്യം


മൂലമറ്റം പവർ ഹൗസ് ഇൻഡ്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ (പവർ ഹൗസ്) ഒന്നാണ്. വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന ജലം ത്രിവേണി സംഗമത്തിൽ വെച്ച് തൊടുപുഴയാറിലേക്കു ചേരുന്നതിനാൽ ഒരിക്കലും വറ്റാത്ത പുഴ പേർ തൊടുപുഴയാറിനു ലഭിച്ചിരിക്കുന്നു. മൂലമറ്റം തേക്കും കൂപ്പ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ത്രിവേണി സംഗമം, തൂക്കുപാലം, നാടുകാണി മണ്ഡപം, തുമ്പിച്ചി, മലങ്കര ജലസംഭരണി, കുടയത്തൂർ മല, ഇലവീഴാപൂഞ്ചിറ എന്നിവയാണ് അടുത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ലോകത്തിലെ രണ്ടാമത്തേതും, ഏഷ്യയിലെ ഒന്നാമത്തെതും കമാന ജലസംഭരണിയായ ഇടുക്കി ജലസംഭരണി ഇവിടെനിന്നും 45 കിലോമീറ്റർ ദൂരത്തിലാണ്.

രാജ്യം - ഇന്ത്യ
സംസ്ഥാനം - കേരളം
ജില്ല - ഇടുക്കി
താലൂക്ക് - തൊടുപുഴ
പഞ്ചായത്ത് - അറക്കുളം
ഏറ്റവും അടുത്ത നഗരം - തൊടുപുഴ
ഗൂഗിള്‍ മാപ് - മൂലമറ്റം

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ